ബസിൽ ബഹളംവെച്ചത് ചോദ്യം ചെയ്തു; വടകരയില്‍ യാത്രക്കാരന് വെട്ടേറ്റു

news image
Mar 22, 2023, 4:18 am GMT+0000 payyolionline.in

വ​ട​ക​ര: യാ​ത്ര​ക്കി​ടെ ബ​സി​ൽ ബ​ഹ​ളം​വെ​ച്ച​ത് ചോ​ദ്യം ചെ​യ്ത ബ​സ് യാ​ത്ര​ക്കാ​ര​നെ സ​ഹ​യാ​ത്രി​ക​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. മു​ട​പ്പി​ലാ​വി​ൽ സ്വ​ദേ​ശി വി​ല്യാ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ വ​ട​ക്കെ കി​ണ​റു​ള്ള ക​ണ്ടി ര​വീ​ന്ദ്ര​നാ​ണ് (67) സ​ഹ​യാ​ത്രി​ക​ന്റെ വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ കീ​ഴ​ൽ​മു​ക്ക് ബ​സ് സ്റ്റോ​പ്പി​ലാ​ണ് സം​ഭ​വം.

ര​വീ​ന്ദ്ര​ൻ ജോ​ലി ക​ഴി​ഞ്ഞ് വ​ട​ക​ര​യി​ൽ നി​ന്നും പേ​രാ​മ്പ്ര ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ കൂ​ത്താ​ളി സ്വ​ദേ​ശി ശ്രീ​നി​വാ​സ​ൻ ബ​സി​ലെ മ​റ്റു യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത് ര​വീ​ന്ദ്ര​ൻ ചോ​ദ്യം ചെ​യ്തു.

കീ​ഴ​ൽ മു​ക്കി​ൽ ബ​സി​റ​ങ്ങി​യ ര​വീ​ന്ദ്ര​ൻ ബ​സി​ന് സൈ​ഡി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ ശ്രീ​നി​വാ​സ​ൻ ത​ന്റെ കൈ​വ​ശം സ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ടു​വാ​ളു​പ​യോ​ഗി​ച്ച് ബ​സി​ൽ നി​ന്ന് ത​ല​യും കൈ​യും പു​റ​ത്തേ​ക്കി​ട്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. വ​ല​ത്തെ കൈ​ക്ക് വെ​ട്ടേ​റ്റ ര​വീ​ന്ദ്ര​നെ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. ര​വീ​ന്ദ്ര​നെ വെ​ട്ടി​യ ശ്രീ​നി​വാ​സ​നെ ബ​സ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe