ഫെബ്രുവരി ഒന്നു മുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാർഡ് നിര്‍ബന്ധം- ആരോഗ്യമന്ത്രി

news image
Jan 18, 2023, 9:38 am GMT+0000 payyolionline.in

തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധ​മെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കും. ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. `സേഫ് ഫുഡ് ഡെസ്റ്റിനേഷനാ’ണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.

 

വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കി നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും. തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ താമസിക്കുന്ന ഇടങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു.

ജോലിക്കാര്‍ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വവും സാഹചര്യങ്ങളും ഉൾപ്പെടെ വിലയിരുത്തും. ഇതിനായി ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക പരി​ശീലനം നല്‍കുമെന്നും വീണ ജോര്‍ജ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe