ഫറോക്ക് കോടംമ്പുഴയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

news image
Feb 3, 2023, 4:04 am GMT+0000 payyolionline.in

കോഴിക്കോട് : ഫറോക്ക് കോടംമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് സ്വദേശിയായ മല്ലികയാണ്  മരിച്ചത്. 40 വയസായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ലിജേഷ് പൊലിസില്‍ കീഴടങ്ങി. സംശയത്തിന്‍റെ പേരില്‍ ഭാര്യയെ സ്ഥിരമായി ലിജേഷ് മര്‍ദിക്കാറുണ്ടായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. രണ്ട് കുട്ടികളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe