പ്ലസ് ടു ഫലം : മേലടി സബ്ജില്ലയിലെ ഏറ്റവും മികച്ച വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ ; 1200 ൽ 1196 മാർക്ക് നേടി അഭയ് കൃഷ്ണ

news image
May 26, 2023, 4:56 am GMT+0000 payyolionline.in

പയ്യോളി : ഈ വർഷത്തെ പ്ലസ്ടു ഫലം പുറത്ത് വന്നപ്പോൾ വിജയ ശതമാനത്തിലും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയവരുടെ എണ്ണത്തിലും മേലടി സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചിങ്ങപുരം സി.കെ.ജി.മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ .

93 ശതമാനം വിജയവുമായാണ് സി.കെ.ജി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. 39 വിദ്യാർത്ഥികൾ മുഴവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കൊയിലാണ്ടി പയ്യോളി മേഖലകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഫുൾ A+ നേടിയതും സി.കെ.ജി സ്കൂളിലാണ്.

കോമേഴ്സ് ബാച്ച് തുടർച്ചയായ എട്ടാം വർഷവും നൂറ് ശതമാനം വിജയം നേടിയത് ഇരട്ടിമധുരമായി. 1200 ൽ 1196 മാർക്ക് നേടി ബയോളജി സയൻസ് വിദ്യാർത്ഥി അഭയ് കൃഷ്ണ സ്കൂളിന് അഭിമാനമായി മാറി. കലാ-കായിക രംഗത്തും നേരത്തേ മികച്ച വിജയം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

 

 

അഭയ് കൃഷ്ണ. കെ.കെ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe