ഇരിങ്ങൽ സുബ്രമണ്യക്ഷേത്ര തൈപൂയ്യ മഹോൽസവത്തിന് ജനുവരി 29 നു കൊടിയേറും

news image
Nov 14, 2022, 12:17 am GMT+0000 payyolionline.in

പയ്യോളി:  പ്രസിദ്ധമായ ഇരിങ്ങൽ സുബ്രമണ്യ ക്ഷേത്രത്തിലെ തൈപൂയ്യ മഹോൽസവം 2023 ജനുവരി 29 മുതൽ ഫിബ്രവരി 5 വരെ ക്ഷേത്ര ചടങ്ങുകളോടെയും കലാസാംസ്കാരിക പരിപാടികളേയും സമുചിതമായി ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.എൻ. അനിൽകുമാർ സെക്രട്ടറി കെ.വിജയൻ മാസ്റ്റർ എന്നിവർ പറഞ്ഞു. പള്ളിവേട്ട എഴുന്നള്ളത്തു ഫിബ്രവരി 4 നും ആറാട്ട് മഹോൽസവം ഫിബ്രവരി 5 നും നടക്കും.

ഉത്സവാഘോഷത്തിനായി സബ് കമ്മിറ്റികളടങ്ങിയ വിപുലമായ 251 അംഗ ഉത്സവാഘോഷ കമ്മിറ്റി രൂപികരിച്ചു. ചെയർമാൻ  സി. കണ്ണൻ, ജനറൽ കൺവീനർ  കെ.കെ. കണ്ണൻ, ഖജാൻജി പി.കെ.ചന്ദ്രൻ ഹരിശ്രീ, രക്ഷാധികാരികൾ വിലാസിനി നാരങ്ങോളി, പടന്നയിൽ പ്രഭാകരൻ, എം.പി.ശശീന്ദ്രൻ, വൈസ്‌ചെയര്മാന്മാർ കെ.കുഞ്ഞി കണാരൻ, എം.ചാത്തു, എം.വിജയൻ മാസ്റ്റർ, പിവി.ദാമു മാസ്റ്റർ, സി.പി.രവീന്ദ്രൻ, കെ,കെ,ചന്ദ്രൻ. ജോയിന്റ് കൺവീനർമാർ പടന്നയിൽ മുകുന്ദൻ, ചെത്തിൽ ശശീന്ദ്രൻ,  ശശീന്ദ്രൻ, എം.പി.മോഹനൻ, പി.ഇ.രവീന്ദ്രൻ, വടക്കയിൽ രാജൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe