‘പോഷൺമാ 2022’; തിക്കോടിയിൽ പോഷണ മാസാചരണവും, പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു

news image
Sep 30, 2022, 4:44 pm GMT+0000 payyolionline.in

 

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്തിൽ പോഷണ മാസാചരണവും, പോഷകാഹാര പ്രദർശനവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷത വഹിച്ചു.

 

ഐ സി ഡി എസ് സൂപ്പർവൈസർ റുഫീല ടി കെ സ്വാഗതമാശംസിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷക്കീല  മെമ്പർമാരായ അബ്ദുള്ള കുട്ടി, സന്തോഷ് തിക്കോടി , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ, സി എച്ച് സി മേലടി ഡോ. ഷിഞ്ചു, ന്യൂട്രീഷ്യനിസ്റ്റ് അശ്വതി എന്നിവർ ആശംസകളർപ്പിച്ചു . എ .ഗീത നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe