വടകര സ്റ്റേഷനിലെ പോലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മേലുദ്യോഗസ്ഥന്റെ പീഡനം മൂലമെന്ന് വാട്സാപ്പ് സന്ദേശം

news image
Sep 26, 2022, 8:01 am GMT+0000 payyolionline.in

പയ്യോളി: വടകര പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് സ്റ്റേഷനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലീസ് സ്റ്റേഷനുള്ളിലെ ഫാനില്‍ തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്. ഇദ്ദേഹത്തെ  ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ വടകര സഹകരണ ആശുപത്രിയിലെത്തിച്ചു. മേലുദ്യോഗസ്ഥന്റെ പീഡനം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ഹര്‍ത്താല്‍ ദിനത്തില്‍ എത്താന്‍ വൈകിയതിന് ഇദ്ദേഹത്തിന് മെമ്മോ നല്‍കിയതായി പറയുന്നു. ജീവനൊടുക്കുന്നത് സംബന്ധിച്ച് ഇദ്ദേഹം അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe