കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവദിവസമായ നാളെ ഞായറാഴ്ച ദേശീയപാതയിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. വൈകീട്ട് 4 മണിമുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണം. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കൊയിലാണ്ടി മേൽപ്പാലം വഴി ഉള്ള്യേരി, അത്തോളി, പാവങ്ങാട് വഴി പോകണം.
കോഴിക്കോടുനിന്നും വരുന്ന വാഹനങ്ങൾ പാവങ്ങാട്, അത്തോളി, ഉള്ള്യേരി , കൊയിലാണ്ടിവഴി പോകെണ്ടതാണ് കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ നന്തി മേഖലയിൽ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്യണം. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എലത്തൂർ ഭാഗത്ത് നിർത്തിയിടണമെന്ന് കൊയിലാണ്ടി എസ്.ഐ.പി.എം.ശൈലേഷ് അറിയിച്ചു.