പൊതു സ്ഥാപനങ്ങളെ അറിയാൻ മേലടി എംഎൽപി സ്കൂൾ വിദ്യാർത്ഥികളുടെ ഫീൽഡ് ട്രിപ്

news image
Mar 23, 2023, 5:03 pm GMT+0000 payyolionline.in

പയ്യോളി: മേലടി എം.എൽ പി സ്കൂളിലെ മൂന്ന്, നാല് ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷൻ, പോസ്റ്റോഫീസ് എന്നിവ സന്ദർശിച്ചു. പയ്യോളി പോലീസ് ഇൻസ്പെക്ടർ സുഭാഷ്  കുട്ടികൾക്ക് പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. ലോക്കപ്പ്, കൺട്രോൾ റൂം പ്രവർത്തനം, വിവിധ തരം തോക്കുകൾ എന്നിവ കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

കുറ്റവാളികളെ കണ്ടെത്തുന്ന ഡോഗ്‌ സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ അത്ഭുതപ്പെടുത്തി.
തുടർന്ന് നടത്തിയ പോസ്റ്റോഫീസ് സന്ദർശനവും കുട്ടികൾക്ക് ഏറെ അറിവ് നൽകി. കുട്ടികളെല്ലാം കൂട്ടുകാർക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷമീർ എം ,നിമിഷ ടി.വി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe