പേരാമ്പ്രഗ്രാമപഞ്ചായത്ത് കലോത്സവം; പേരാമ്പ്ര ജിയുപി സ്കൂളിന് ഓവറോൾ കിരീടം

news image
Nov 4, 2022, 2:11 pm GMT+0000 payyolionline.in

 

പേരാമ്പ്ര: ഗ്രാമപഞ്ചായത്ത്‌പരിധിയിലെ 12 സ്കൂളുകളിൽനിന്നായിഎൽ.പികലോത്സവം ,അറബിക് കലോത്സവംഎന്നീ ഇനങ്ങളിൽ 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തസ്കൂൾ കലോത്സവം പേരാമ്പ്രഎ.യു.പി സ്കൂളിൽ ടി. പി രാമകൃഷ്ണൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.എംറീന, മിനിപൊൻപറ, ശ്രീലജപുതിയേടത്ത്, ജോന.പി, യു.സി അനീഫ, എൻ. കെ സൽമ,വിനോദ്തിരു വോത്ത്, ടി.സുബീഷ്, ബിനുഷ പ്രശാന്ത്, അലങ്കാർഭാസ്കരൻ, വി.പിചന്ദ്രി, പി.കെ സ്മിത, എ.കെ അനീഷ്, എ.കെസജീന്ദ്രൻ, ഗോപാലകൃഷ്ണൻതണ്ടോറപ്പാറ, കെ.സി മുഹമ്മദ്‌, ബാബുകൈതാവിൽ, കെ.എം ബാലകൃഷ്ണൻ പ്രസംഗിച്ചു. കെ.പിമിനി സ്വാഗതവും സി.പി.എ അസീസ്‌ നന്ദിയും പറഞ്ഞു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത്സ്കൂൾ കലോത്സവംപേരാമ്പ്ര എ.യു.പി സ്കൂളിൽ ടി.പിരാമകൃഷ്ണൻഎം.എൽഎ ഉദ്ഘാടനം ചെയ്യുന്നു

എൽ.പി വിഭാഗത്തിൽ പേരാമ്പ്ര ജി.യു.പി സ്കൂൾ ഓവറോൾ കിരീടംനേടി, പേരാമ്പ്ര എ.യു.പി സ്കൂൾ റണ്ണർ അപ്പുംനേടി. അറബിക് കലോത്സവം ഓവറോൾ കിരീടം പേരാമ്പ്ര എ.യു പി.സ്കൂളും, എൻ.ഐ എം.എൽപിസ്കൂൾപേരാമ്പ്രയും പങ്കിട്ടു,
എടവരാട് എ.എം.എൽ. പി. സ്കൂൾ റണ്ണർ അപ്പുംനേടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ പ്രമോദ് സമ്മാനദാനം നിർവഹിച്ചു. വാർഡ് മെമ്പർപി. ജോന അധ്യക്ഷത വഹിച്ചു. സമാപനത്തിൽഗാനവിരുന്നൊരുക്കിയതെരുവ് ഗായകരെഹെഡ്മിസ്ട്രസ്കെ.പി.മിനി പൊന്നാട അണിയിച്ചു ടി. കെ ഉണ്ണികൃഷ്ണൻ, ഇ. ഷാഹി, ഇ.ആയിഷ പ്രസംഗിച്ചു.
കെ പി രാജൻ സ്വാഗതവും, കെ എം സാജു നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe