പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്ത കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

news image
Mar 22, 2023, 2:41 pm GMT+0000 payyolionline.in

കൊയിലാണ്ടി: പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്ത കുട്ടിച്ചാത്തൻ ക്ഷേത്ര കൊടിയേറ്റം ബ്രഹ്മശ്രീ അണ്ടലാട്ട് മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്തിൽ നടന്നു. മാർച്ച് 23 വ്യാഴം കാലത്ത് ശാസ്താവിന് ബിംബശുദ്ധികൾ, ഗണപതി ഹോമം, വിശേഷാൽ പൂജകൾ വൈകിട്ട് 7 മണി സർപ്പ ബലിയും സർപ്പപൂജയും.

മാർച്ച് 24 ന് വെള്ളി കാലത്ത് ശാസ്താവിന്, 25 ന് കലശവും ശ്രീഭൂതബലിയും നവകം, പഞ്ചഗവ്യം, വിശേഷാൽ പൂജകൾ, എടുപ്പ് തയ്ക്കൽ, പൂങ്കുട്ടിച്ചാത്തൻ വെള്ളാട്ട്, തുടർന്ന് അന്നദാനം വൈകിട്ട് പൂങ്കുട്ടിച്ചാത്തൻ തിറ, ദീപാരാധന, നിരവധി തിറകൾ ശനിയാഴ്ച പുലർച്ചെ കനലാട്ടം, വേട്ടയ്ക്കൊരുമകൻ തിറ , തനിയാടൻ തിറ എന്നീ തിറകൾ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe