പെരിന്തൽമണ്ണയിൽ കാണാതായ തപാൽ വോട്ടുകൾ കലക്‌ടറേറ്റിലെ ജെആർ ഓഫീസിൽ

news image
Jan 16, 2023, 12:51 pm GMT+0000 payyolionline.in

പെരിന്തൽമണ്ണ : നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ ഉപയോഗിച്ച ബാലറ്റ് പേപ്പർ അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ ഹാജരാക്കാനായില്ല. തപാൽ വോട്ടുകളടങ്ങിയ ഒരു കവർ കാണാതായതിനെ തുടർന്നാണ്‌ ഹാജരാക്കൽ നടപടികൾ വൈകിയത്‌. അന്വേഷണത്തിനൊടുവിൽ മലപ്പുറം കലക്‌ടറേറ്റിലെ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌റ്റട്രാർ(ജെആർ- ജനറൽ) ഓഫീസിൽ നിന്ന്‌ കവർ കണ്ടെത്തി. പെരിന്തൽമണ്ണ സബ്‌ ട്രഷററിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശമുണ്ടായിരുന്നു. കേസ്‌ കോടതി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.

തിരഞ്ഞെടുപ്പ് സാമഗ്രികൾ  തിങ്കളാഴ്‌ച രാവിലെ ഏഴരയോടെ ഹൈക്കോടതിയിലേക്ക് കൊണ്ട് പോകുമെന്നാണ് നിശ്ചയിച്ചിരുന്നത്. രാവിലെ ഏഴരയോടെ റവന്യു അധികൃതർ സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സ്ട്രോ ഗ് റൂം തുറന്ന് ബാലറ്റുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. ഹൈക്കോടതിയിൽ ഹാജരാക്കാനുള്ള മുഴുവൻ രേഖകളും പൂർണ്ണമായും ലഭിച്ചില്ല. ആറ് കൗണ്ടിംഗ് ടേബിളുകളിലാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണിയിരുന്നത്.ഇതിൽ ഒന്നു മുതൽ മൂന്നു കൂടി ടേബിളുകളിലെ രേഖകളെ കണ്ടെത്താനായുള്ളു.നാലു മുതൽ ആറു കൂടി ടേബളുകളിലെ രേഖകളാണ്‌ അപ്രതീക്ഷിതമായതത്‌. ട്രഷറി സ്ട്രോംഗ് റൂമിലെ പെട്ടികൾ മുഴുവൻ പരിശോധിച്ചിട്ടും രേഖകൾ കണ്ടെത്താനായില്ല. തുടർന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ്‌ രേഖകൾ മലപ്പുറം കലക്ടറേറ്റിലേക്ക്‌ കൊണ്ട് പോയതിൽ ഈ രേഖകൾ അടങ്ങിയ ബോക്സും ഉൾപെട്ടുവെന്ന്‌ മനസിലായി. തുടർന്ന് മലപ്പുറത്ത് അധികൃതരെത്തി രേഖകൾ കണ്ടെത്തി.

2021 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്‌ത്  എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി  കെ പി എം മുസ്‌തഫ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ്‌ നടപടി. കോവിഡിന്റെ സാഹചര്യത്തിൽ 80-ന് മുകളിൽ പ്രായമുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാൽ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകൾ വോട്ടെണ്ണൽ വേളയിൽ എണ്ണാതെ മാറ്റിവച്ചത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe