കൊയിലാണ്ടിയിലെ മുൻ ഡിസിസി പ്രസിഡന്റ് യു. രാജീവനെ അനുസ്മരിച്ചു

news image
Mar 25, 2023, 12:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന്റെ ഒന്നാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി പുളിയഞ്ചേരിയിലെ ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു.

ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ, നേതാക്കളായ വി.എം. ചന്ദ്രൻ, കെ.എം. ഉമ്മർ, പി. രത്നവല്ലി, മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, വി.പി. ഭാസ്കരൻ, പി.വി. വേണുഗോപാൽ, വി.വി. സുധാകരൻ, അഡ്വ.കെ. വിജയൻ, വി.ടി. സുരേന്ദ്രൻ,
നടേരി ഭാസ്കരൻ, കെ.എം.സുമതി, പി.വി. നാണി, കെ.പി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe