പുതിയ വന്യജീവിസങ്കേതങ്ങൾ പ്രഖ്യാപിക്കരുത് -അനൂപ്‌ ജേക്കബ്‌

news image
Jan 31, 2023, 4:05 am GMT+0000 payyolionline.in

കോഴിക്കോട് : കേരളത്തിൽ പുതിയ വന്യജീവിസങ്കേതങ്ങൾ പ്രഖ്യാപിക്കരുതെന്ന് കേരള കോൺഗ്രസ്‌ ജേക്കബ്‌ പാർട്ടി ലീഡർ അനൂപ്‌ ജേക്കബ് എം.എൽ.എ. ആവശ്യപ്പെട്ടു. കരുതൽമേഖല പ്രശ്നം, വന്യജീവി ശല്യം, കൃഷിനാശം തുടങ്ങിയവക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ജേക്കബ്‌ സംസ്ഥാന കമ്മിറ്റിയുടെ കളക്ടറേറ്റ് ധർണ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


കേരളത്തിന്റെ പ്രത്യേക പാരിസ്ഥിതിക സ്ഥിതിയും ജനസാന്ദ്രതയും കോടതിയെ ബോധിപ്പിക്കാൻപോലും സർക്കാരിന് കഴിഞ്ഞില്ലെന്നും അനൂപ്‌ ജേക്കബ് പറഞ്ഞു.പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ എം. സി. സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, വി.ഡി. ജോസഫ്, സി. വീരാൻകുട്ടി, കെ.ആർ. ഗിരിജൻ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, പി. എസ്. ജെയിംസ്, സുനിൽ എടപ്പാലക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

ധർണക്ക്  പാർട്ടി  നേതാക്കളായ കെ.പി രാധാകൃഷ്ണൻ,രാജൻ വർക്കി,  പ്രദീപ് ചോമ്പാല,  കെ.എം നിസാർ, യൂസഫ് പള്ളിയത്ത് , ഷഫീഖ് തറോപ്പൊയിൽ,  സലീം പുല്ലടി, ചക്രപാണി കുറ്റ്യാടി,ആഷിഖ് പി.അശോക്, തോമസ് പീറ്റർ, എന്നിവർ നേതൃത്വം  നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe