പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമം; മേപ്പയ്യൂരിൽ സാന്ത്വന സന്ദേശ റാലി

news image
Feb 25, 2023, 1:38 pm GMT+0000 payyolionline.in

മേപ്പയ്യൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി നടത്തി. ജില്ലയിലെ 79 പാലിയേറ്റീവ് ക്ലിനിക്കിൽ നിന്നും എത്തിയ 800 ൽ പരം വളണ്ടിയർമാർ റാലിയിൽ അണിനിരന്നു.

പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ നടത്തിയ സാന്ത്വന സന്ദേശ റാലി

അബ്ദുൽ മജീദ് നരിക്കുനി, എം.കെ.കുഞ്ഞമ്മത്, ശശി കോളോത്ത്, ഒ.ടി സുലൈമാൻ, നിസാർ അഹമ്മത്, മുജീബ് കോമത്ത്, വി.കെ ബാബുരാജ്, കൊടുമയിൽ കുഞ്ഞമ്മത് എന്നിവർ സന്ദേശറാലിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe