പാലമില്ല, പറമ്പിക്കുളത്ത് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് ഏഴ് കിലോമീറ്റർ ചുമന്ന്

news image
Sep 13, 2022, 5:16 am GMT+0000 payyolionline.in

പാലക്കാട്: പറമ്പിക്കുളം ഓവൻപാടി കോളനി പാലമില്ലാത്തതിനാൽ ഒറ്റപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസം രോ​ഗിയായ സ്ത്രീയെ മുളയിൽ കെട്ടിവെച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയത്. രോഗിയുമായി ഏഴ് കിലോമീറ്റർ  നടന്നാണ് ആശുപത്രിയിലെത്തിയതെന്നും നാട്ടുകാർ പറഞ്ഞു. 2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകർന്നു പോയത്. പിന്നീട് പാലം നിർമിക്കാൻ നിരവധി തവണ അപേക്ഷ നൽകി. എന്നാൽ ഇതുവരെ പാലം നിർമിച്ചിട്ടില്ല.

30ഓളം കുടുംബങ്ങളാണ്  കോളനിയിൽ താമസിക്കുന്നത്. പാലം ഇല്ലാത്തതിനാൽ പുറംലോകവുമായുള്ള ഇവരുടെ സമ്പർക്കം ബുദ്ധിമുട്ടിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe