പാചകവാതക വിലവർദ്ധനവ്; മേപ്പയൂരിൽ മുസ്ലിം യൂത്ത് ലീഗിന്റെ അടുപ്പ് കൂട്ടി സമരം

news image
Mar 3, 2023, 2:05 pm GMT+0000 payyolionline.in

മേപ്പയൂർ: കേന്ദ്ര സർക്കാരിൻ്റെ പാചകവാതക വിലവർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘അടുപ്പ് കൂട്ടി സമരം’ സംഘടിപ്പിച്ചു. സമരം ടി.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.കെ.റഫീഖ് അദ്ധ്യക്ഷത വഹിച്ചു.

കെ.ലബീബ് അഷ്റഫ് സ്വാഗതം പറഞ്ഞു. ഫൈസൽ ചാവട്ട്, ഷർമ്മിന കോമത്ത്, കെ.എം.എ.അസീസ്, മുജീബ് കോമത്ത്, എം.കെ.ഫസലുറഹ്മാൻ, സി.ഉമ്മർ, എം.പി.ആഷിദ്, വി.വി.നസ്റുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe