പള്ളിക്കര എഎൽപി സ്കൂൾ റിട്ട:പ്രധാന അധ്യാപകൻ കരുണാകരൻ അന്തരിച്ചു

news image
Nov 30, 2022, 2:31 pm GMT+0000 payyolionline.in
തിക്കോടി:പള്ളിക്കര എ.എൽ.പി സ്കൂൾ റിട്ട:പ്രധാന അധ്യാപകനും മുൻ മാനേജരുമായ അയ്യപ്പൻകണ്ടി കരുണാകരൻ (88) അന്തരിച്ചു. നാടകകൃത്തും, കവിയും,പള്ളിക്കര പീപ്പിൾസ് ആർട്സ് ആൻ്റ് സ്പോട്സ് ക്ലബ് രൂപീകരണത്തിൻ്റെ അമരക്കാരനുമാ യിരുന്നു. ഹെഡ്മാസ്റ്റർ ,ശൂന്യാകാശം, വീരോതിഹാസം, വിഷപ്പല്ല്, ഹരിച്ചന്ദ്രൻ, വിഷാദ ഗാനം, പ്രഭാതം നാളെ , മാറുന്ന മുഖഛായ തുടങ്ങി ഒട്ടേറെ നാടകങ്ങൾ രചിച്ച്, സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കാല്പാടുകൾ എന്ന കവിതാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
ഭാര്യ: കമല. മക്കൾ :സജീവൻ (കല്ലടി ഹൈസ്കൂൾ മണ്ണാർക്കാട്)പ്രീത, ഷീജ. മരുമക്കൾ:ദിനേശൻ (കൂമുള്ളി), ഉണ്ണി (വടകര) ,ബിജി ( ജി.യു.പി.സ്കൂൾ കീഴൂർ). സഹോദരങ്ങൾ: കുഞ്ഞികല്യാണി അമ്മ, പത്മനാഭൻ ,പരേതരായ മാധവൻ നായർ, ഗോപാലൻ നായർ ,നാരായണൻ നായർ, രാഘവൻ നായർ .സഞ്ചയനം ശനിയാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe