പയ്യോളി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴൂർ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

news image
May 19, 2023, 12:29 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് കിഴൂർ ശാഖയുടെ ഉദ്ഘാടനം  എംഎൽഎ ടി പി രാമകൃഷ്ണൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ പുനത്തിൽ ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എം പി ജയദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ആദ്യ നിക്ഷേപം പയ്യോളി മുൻസിപ്പൽ ചെയർമാൻ  വടക്കയിൽ ഷഫീഖ് സ്വീകരിച്ചു. ഒരു വീട്ടിൽ ഒരു നിക്ഷേപ പദ്ധതി ജില്ലാ ജോയിൻ രജിസ്ട്രാർ ബി സുധ സ്വീകരിച്ചു.

ഐ എസ് ഒ സർട്ടിഫിക്കറ്റ് പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ ടി സുധീഷ് സ്വീകരിച്ചു. താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കൊയിലാണ്ടി എം രജിത, ടി ചന്തു മാസ്റ്റർ, ഷിജിന മോഹൻ, ഷൈമ മണന്തല, സി കെ ഷാനവാസ്, ഷജിമിന അസൈനാർ, കാര്യാട്ട് ഗോപാലൻ, എം കെ പ്രേമൻ, മൊയ്തീൻ പെരിങ്ങാട്ട്, മംഗലത്ത് കേളപ്പൻ, കെ പി രമേശൻ, മനോജ് കുമാർ കെ വി, എ പി ഷിബു, പി ടി രാഘവൻ, മഠത്തിൽ നാണു മാസ്റ്റർ, ടി ശശിധരൻ മാസ്റ്റർ, എ പി കുഞ്ഞബ്ദുള്ള, എ കെ ബൈജു, എന്നിവർ ആശംസ അർപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി വി രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും ബാങ്ക് ഡയറക്ടർ കെ വി ചന്ദ്രൻ നന്ദിയും പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe