പയ്യോളി വിദ്യാനികേതൻ പബ്ലിക് സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ് സംഘടിപ്പിച്ചു

news image
Mar 14, 2023, 8:29 am GMT+0000 payyolionline.in

പയ്യോളി : വിദ്യാനികേതൻ പബ്ലിക് സ്കൂൾ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദ്വി ദിന അഡ്വാൻസ്മെന്റ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഒന്നാം ദിവസം ക്യാമ്പിന്റെ ഔപചരികമായ തുടക്കം പതാക ഉയർത്തിക്കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ എം. വി രമ നിർവ്വഹിച്ചു. തുടർന്ന് ക്യാമ്പ് അംഗങ്ങൾക്ക് വിവിധ സെഷനുകളിൽ നാഷണൽ ഓർഗനൈസിങ് കമ്മീഷണർ കിഷോർ സിംഗ് ചൗഹാൻ, സ്റ്റേറ്റ് ഓർഗനൈസിങ് കമ്മിഷണർ ഒ. കെ മുഹമ്മദ്‌ സഹൽ, അസിസ്റ്റന്റ് സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ, സ്കൗട്ട് ശിവകുമാർ, അസിസ്റ്റന്റ്സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ, ഗൈഡ് ജൂലി എന്നിവർ നേതൃത്വം നൽകി.


ട്രെയിനിങ് പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമാപന ചടങ്ങിൽ സ്കൂൾ മാനേജർ സുഗതകുമാർ വിതരണം ചെയ്തു. സെക്ഷൻ ഹെഡ് മീനാകുമാരി സ്വാഗതവും എച്ച് എസ് ജി ട്രെയിനർമാരായ സൗഭ ദിനേശ് നന്ദിയും ശ്രീലത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ താഹിർ എന്നിവർ ആശംസകളും അർപ്പിച്ചു. ചടങ്ങിൽ എച്ച് എസ് ജി ട്രയിനർ .എം. കെ ഫായിസ് ക്യാമ്പ് റിപ്പോർട് അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe