പയ്യോളി ഐപിസി ‘എറ്റിൻ സെലെ ‘ 22 സമാപിച്ചു

news image
Nov 7, 2022, 2:12 pm GMT+0000 payyolionline.in

പയ്യോളി: ഐ പി സി ശരീബ് നവാസ് ശരീഅ: അക്കാദമി സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിച്ച എറ്റിൻ സെലെ ‘ 22 സമാപിച്ചു.
മൂന്നു ദിവസങ്ങളിലായി നടന്ന ആർട്സ് ഫെസ്റ്റിൽ 75 ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ചു. ടീം ബ്രൈറ്റ് ഒന്നാം സ്ഥാനവും ടീം ലുമീനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ റാഫി തീക്കുനിയും സീനിയർ വിഭാഗത്തിൽ റിഷാദ് കണ്ണൂരും കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഹാഫിള് മുഹമ്മദ് കൈഫ് പള്ളിക്കര സീനിയർ സർഗ പ്രതിഭയായി.


പയ്യോളി ഐ പി സി കാമ്പസിൽ കവി അഷ്റഫ് മാസ്റ്റർ കല്ലോട് ഉദ്ഘാടനം ചെയ്തു.
ഹുസൈൻ മിസ്ബാഹി മേൽമുറി അദ്ധ്യക്ഷത വഹിച്ചു.
അഫ്സൽ മാസ്റ്റർ കൊളാരി, ഫൈസൽ അദനി, സർഫാസ് അദനി, യൂനുസ് മിസ്ബാഹി, ബാസിത് അദനി, ഉമറുൽ ഫാറൂഖ് സഖാഫി, ഹബീബ് സുഹ് രി, അബ്ദുൽ അസീസ് പി പി , സിറാജ് മൂലൂർ , എം സി റശീദ്, അബ്ദുൽ ഫതാഹ് എൻ കെ , അബ്ദുൽ ഗഫൂർ എസ് കെ , ഹാഫിള് ആഷിഖ് സംബന്ധിച്ചു. വിജയികൾക്ക് കമ്മന ഉമ്മർ ഹാജി ട്രോഫികൾ വിതരണം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe