പയ്യോളി റസിഡൻസ് അസോസിയേഷൻ സൗജന്യ ഇ എൻ ടി ശ്രവണ പരിശോധന ക്യാമ്പ് നടത്തി

news image
May 29, 2023, 8:52 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി റസിഡൻസ് അസോസിയേഷനും ഡോ. ശങ്കേഴ്സ് ഇ എൻ ടി സെന്റർ വടകരയും സംയുക്തമായി പയ്യോളിയിൽ  സൗജന്യ ഇ എൻ ടി ശ്രവണ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.


പയ്യോളി ഐ പി സി സ്കൂളിൽ  നടന്ന ക്യാമ്പ്  മുനിസിപ്പൽ കൗൺസിലർ ഷഫീക്ക് വടക്കയിൽ ഉൽഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ റസിയ ഫൈസൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഷാഹുൽ ഹമീദ് സ്വാഗതവും ട്രഷറർ റിയാസ് അഹമദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe