പയ്യോളിയിൽ മോഡൽ ഫിഷിംഗ് വില്ലേജ് പദ്ധതി നടപ്പിലാക്കും: എംഎൽഎ കാനത്തിൽ ജമീല

news image
Oct 1, 2022, 3:05 pm GMT+0000 payyolionline.in

പയ്യോളി: തീരദേശ മേഖലകളിൽ കേരള സർക്കാർ ഫിഷറീസ് വകുപ്പിലൂടെ നടപ്പിലാക്കുന്ന മോഡൽ ഫിഷിംഗ് വില്ലേജ് പദ്ധതി പയ്യോളിയിലും നടപ്പിലാക്കുമെന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. കേരളത്തിൽ പൊന്നാനി, തലശ്ശേരിയിലെ തലായി, പയ്യോളി എന്നീ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കാൻതീരുമാനിച്ചിരിക്കുന്നത്.

മോഡൽ ഫിഷിംഗ് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാണ്ടികശാലവളപ്പിൽ കോളനി കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  പയ്യോളിയിലെപാണ്ടികശാലവളപ്പിൽ കോളനി, ഇയ്യോത്തിൽ കോളനി എന്നീ ഇടങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു എംഎൽഎ. ഫിഷറീസ്ഹാർബർഎഞ്ചിനിയർമാരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു. ഒക്ടോബർ മാസത്തിൽ തന്നെ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.

പയ്യോളി നഗരസഭയിലെ ഈ രണ്ട് കോളനികളിലും മഴക്കാലങ്ങളിൽ വെള്ളം കെട്ടിനിന്ന് വീടുകളും പരിസരങ്ങളും മലിനപ്പെടുന്ന ദുസ്സഹമായ സാഹചര്യമാണ്നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ  മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുമെന്ന സർക്കാറിന്റെ വാഗ്ദാനമാണ് പദ്ധതിയിലൂടെനടപ്പിലാക്കപ്പെടുന്നത്. നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീക്, കൗൺസിലർമാരായ ടി ചന്തു , വി കെ അബ്ദുറഹിമാൻ, എ പി റസാക്ക്, പി വി പത്മശ്രി, എക്സിക്യുട്ടീവ് എഞ്ചിനിയർ എം സ് രാകേഷ് , അസിസ്റ്റന്റ് എഞ്ചിനിയർമാരായ ഷീന, കെ ജിത്തു , സിപിഎം പയ്യോളിനോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, മൽസ്യ തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ സെക്രട്ടറി പി വി സചീന്ദ്രൻ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe