പയ്യോളിയിൽ മുസ്ലിം ലീഗ് അംഗത്വ വിതരണ കാമ്പയിൻ ഊർജിതമായി

news image
Nov 13, 2022, 1:08 pm GMT+0000 payyolionline.in

പയ്യോളി : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സംസ്ഥാന തല അംഗത്വ വിതരണ കാമ്പയിൻ പയ്യോളി മുനിസിപ്പൽ പ്രദേശത്തു എല്ലാ ഡിവിഷനുകളിലും ഊർജിതമായി. ഇരുപതോളം ഘടകങ്ങളിലായി ഒരുമാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടി
താഴെക്കിടയിൽ പ്രവർത്തകർക്കിടയിൽ വൻ ഉണർവാണ് തീർത്തിട്ടുള്ളത് സാധാരണയിൽ നിന്നും വ്യത്യസ്തമായി ഓൺലൈൻ അപ്‌ഡേറ്റ് പ്രക്രിയ വഴിയാണ് അംഗത്വ വിതരണ പ്രക്രിയ പൂർണമാകുന്നത് .

അയനിക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി.കുൽസു മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ളയിൽ നിന്നും മുസ്ലിം ലീഗ് മെമ്പർഷിപ്പ് സ്വീകരിക്കുന്നു.

അയനിക്കാട് മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന വനിതാലീഗ് ജനറൽ സെക്രട്ടറി അഡ്വ .പി.കുൽസു മുനിസിപ്പൽ ലീഗ് അധ്യക്ഷൻ സി.പി.സദക്കത്തുള്ളയിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി . വനിതാലീഗ് പ്രവർത്തകർക്കും ഈ തവണ പുരുഷന്മാർക്കുള്ള അതെ മെമ്പർഷിപ്പാണ് നൽകുന്നത് എല്ലാ കീഴ് ഘടകങ്ങളിലും വനിതാ ലീഗ് യൂണിറ്റ് രൂപീകരിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി വരുന്നു.
അയനിക്കാട് നടന്ന ചടങ്ങിൽ മേഖല ലീഗ് പ്രസി.ഫൈസൽ നല്ലളം അധ്യക്ഷനായി ,
പി.വി.അഹമ്മദ്,അഹമ്മദ് ചെർകൊത്,എം.സി.റസാഖ്, കെ.ടി.സെയ്തുമുഹമ്മദ്,
മുസ്തഫ തവക്കൽ, ഹംസത്ത് അയനിക്കാട്, ഇബ്രാഹിംകുട്ടി ഷാമിയാന, സി.കെ.മുഹമ്മദ്,
നടയിൽ കുഞഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. റഫീഖ് കുണ്ടാടേരി സ്വാഗതവും,
ആമിനാസ് അബൂബക്കർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe