പയ്യോളി : പയ്യോളി ടൗൺ നഗര ജനകീയാരോഗ്യ കേന്ദ്രം – ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് & വെൽനെസ്സ് സെന്റർ നഗരസഭ ചെയർമാൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് 3 ജനകീയാരോഗ്യ കേന്ദ്രങ്ങളാണ് നഗരസഭയിൽ ആരംഭിച്ചത്. അയനിക്കാട്,പയ്യോളി ബീച്ച്, പയ്യോളി ടൗൺ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ തുടങ്ങിയത്. നെല്യേരി മാണിക്കോത്ത് – ഹൈസ്ക്കൂൾ റോഡിലാണ് പയ്യോളി ടൗൺ കേന്ദ്രം സ്ഥാപിച്ചത്. ഉച്ചയ്ക്ക് 1 മണി മുതൽ 6 വരെയാണ് പ്രവർത്തന സമയം.
ഡോക്ടർ , സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ഹെൽത്ത് വർക്കർ , സ്വീപ്പർ തസ്തിക കളാണ് കേന്ദ്രത്തിന് ഉണ്ടാവുക.
ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ , കൗൺസിലർമാരായ ടി. ചന്തു മാസ്റ്റർ, ഖാലിദ് കെ.കെ, റസിയ ഫൈസൽ, ഷൈമ മണന്തല രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മഠത്തിൽ നാണു മാസ്റ്റർ, പി എൻ അനിൽ കുമാർ , ബഷീർ മേലടി ,വി.എം ഷാഹുൽ ഹമീദ്, എ.കെ ബൈജു , കെ.ടി രാജ് നാരായണൻ എന്നിവർ സംസാരിച്ചു
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ വിലാസിനി നാരങ്ങോളി സ്വാഗതവും കെ.ടി ലിഖേഷ് നന്ദിയും പറഞ്ഞു.