പയ്യോളി : പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമവും പാലസ്റ്റീൻ ഐക്യദാർഢ്യവും കെ.പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അദ്യക്ഷത വഹിച്ചു. പി.കെ അരവിന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി ബാലകൃഷ്ണൻ, കെ ടി വിനോദൻ, ഇ ടി പത്മനാഭൻ, മുജേഷ് ശാസ്ത്രി, ടി എം ബാബു, അൻവർ കായിരികണ്ടി തൊട്ടുവയൽ സദാനന്ദൻ, കെ.ടി സിന്ധു, പി.എം. അഷറഫ്, സനൂപ് കോമത്ത്, ഇ സൂരജ് എന്നിവർ സംസാരിച്ചു.