പയ്യോളിയിൽ കേരളോൽസവം കലാ മത്സരം ആരംഭിച്ചു

news image
Nov 26, 2022, 12:30 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റി കേരളോൽസവത്തിന്റെ കലാ മത്സരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ടി വിനോദൻ അധ്യക്ഷത വഹിച്ചു.

സി.പി. ഫാത്തിമ, നിഷ ഗിരീഷ്, സി.പി. ഷഹനാസ്, അൻവർ കായിരികണ്ടി, അഷറഫ് കോട്ടക്കൽ .എ.പി, റസാക്ക് വി.കെ, ഗിരിജ, വിലാസിനി നാരങ്ങോളി, രേവതി തുളസീദാസ്, പത്മശ്രീ പള്ളി വളപ്പിൽ ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത്, സി.ഡി.എസ് പ്രസിഡണ്ട് രമ്യ, കലാവിഭാഗം കൺവീനർ ഇ.കെ ശീതൾരാജ്, യൂത്ത് കോഡിനേറ്റർ എസ് ഡി സുദേവ് സംസാരിച്ചു. സേക്രട്ട് ഹാർട്ട് യു.പി. സ്കൂളിൽ നടക്കുന്ന പരിപാടി നാളെ വൈകിട്ട് കാനത്തിൽ ജമീല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതോടെ സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe