ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു

news image
Dec 7, 2022, 6:35 am GMT+0000 payyolionline.in

പയ്യോളി : കെ.എസ്.ആർ.ടി.സി.ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു . ഇരിങ്ങൽ കുന്നുമ്മൽ വിജയന്റെ മകൻ വിഷ്ണു (22)വാണ് മരണപ്പെട്ടത്. കഴിഞ്ഞ നവംബർ 29 ന് രാത്രി ഒമ്പതോടെ വടകര കരിമ്പനപ്പാലം ദേശീയപാതയിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ വിഷ്ണുവിനെ ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച
വൈകീട്ട് നാലോടെ മരണപ്പെടുകയായിരുന്നു .

വടകര നിന്നും ഇരിങ്ങലിലെ വീട്ടിലേക്ക് പോകവെയാണ് വിഷ്ണുവും സുഹൃത്ത് കേദാർനാഥും അപകടത്തിൽപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ചഉച്ചയോടെ ഇരിങ്ങലിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ് : ഷാനി. സഹോദരൻ : അശ്വന്ത്.

വിഷ്ണു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe