പയ്യോളിയിലെ സോഷ്യലിസ്റ്റ് നേതാവ് സി കെ ഗോപാലൻ അന്തരിച്ചു

news image
Dec 4, 2022, 4:45 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിലെ മുതിർന്ന പൊതുപ്രവർത്തകനുംസോഷ്യലിസ്റ്റ് നേതാവുമായിരുന്ന സി.കെ ഗോപാലൻ (78)  അന്തരിച്ചു. പയ്യോളി മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറിയും പയ്യോളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും മുൻ ജീവനക്കാരനും ആയിരുന്നു. പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, മുൻ മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പയ്യോളി ശ്രീനാരായണ ഗ്രന്ഥാലയം പ്രസിഡണ്ട്, എൽജെഡി മുനിസിപ്പൽ കമ്മിറ്റി അംഗം  എന്നീ പദവികൾ വഹിക്കുന്നുണ്ട്. ഭാര്യ :കല്യാണി. മക്കൾ: പ്രേമ, വിനോദ്കുമാർ (സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്മെന്റ്, കോഴിക്കോട് ), സിന്ധു (സെക്രട്ടറി, തിക്കോടി സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ :ഭാസ്കരൻ (റിട്ട. കേരള പോലീസ്), സൗമ്യ, കെ ടി രാജീവൻ (ഫയർ ഫോഴ്സ് ). സംസ്കാരം തിങ്കൾ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe