പയ്യോളിയിലെ ശുചിത്വ ഹർത്താൽ പൂർണം : മൂന്നു മണിക്കൂറിനുള്ളിൽ ശേഖരിച്ചത് 2 ടൺ മാലിന്യങ്ങൾ

news image
May 23, 2023, 8:04 am GMT+0000 payyolionline.in

പയ്യോളി : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി പയ്യോളി ടൗണിൽ നടത്തിയ മഴക്കാല പൂർവ്വ ശുചീകരണം പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കടകളടച്ച് ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ച് ശുചീകരണത്തിൽ ജനപ്രതിനിധികൾ , വ്യാപാരികൾ, ഉദ്യോഗസ്ഥർ, നഗരസഭ സാനിറ്റേഷൻ വർക്കർ മാർ ,ഹരിത കർമ്മസേന സംഗങ്ങൾ , ക്ലീൻ പയ്യോളി പ്രവർത്തകർ , കുടുംബശ്രീ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പി.ടി ഡി സി പ്രവർത്തകർ , സന്നദ്ധ പ്രവർത്തകർ എന്നിവർ അണിചേർന്നു.

 

 

 

2 ടൺ മാലിന്യങ്ങളാണ് ശേഖരിച്ചത്. പയ്യോളി ബസ് സ്റ്റാന്റിൽ വെച്ച് രാവിലെ 7 മണിക്ക് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സി.പി ഫാത്തിമ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ പി.എം ഹരിദാസ് , വി.കെ അബ്ദുറഹിമാൻ, കെ.ടി വിനോദ് , ഹെൽത്ത് സൂപ്പർവൈസർ ടി. ചന്ദ്രൻ , സബീഷ് കുന്നങ്ങോത്ത് , പി.വി മനോജ്, ബഷീർ മേലടി , വി.എം ഷാഹുൽ ഹമീദ്, കെ.വി ചന്ദ്രൻ , ബൈജു എ കെ , ഫൈസൽ സൂപ്പർ എന്നിവർ സംസാരിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ ബിന്ദു മോൾ, ടി.പി പ്രജീഷ് കുമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി പ്രകാശൻ , ജിഷ പി, രജനി ഡി.ആർ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം  നല്കി.

ചിത്രങ്ങൾ : സുബീഷ് യുവ

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe