പമ്പയിലേക്ക് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

news image
Nov 29, 2022, 1:56 pm GMT+0000 payyolionline.in

തിരുവനന്തപുരം: മണ്ഡല മകരവിളക്കുത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി. ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് കെഎസ്ആര്‍ടിസി അധിക വരുമാനം ലക്ഷ്യമിട്ട് പ്രത്യേക സര്‍വ്വീസ് ആരംഭിച്ചത്. ശബരിമല മണ്ഡല സീസണിൽ ഭക്തരുടെ തിരക്ക് വർധിച്ചതോടെ ശബരിമലയിൽ നിന്നും അന്തർ സംസ്ഥാനങ്ങളിലേക്കും കെഎസ്ആര്‍ടിസി കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചിരുന്നു.

പഴനി, തെങ്കാശി, കോയമ്പത്തൂർ , മധുര എന്നിവിടങ്ങളിലേക്കാണു ആദ്യം സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. പമ്പയിൽ നിന്നു തമിഴ്നാട്ടിലേക്കു ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്. കെഎസ് ആര്‍ടിസി പുതുതായി തുടങ്ങിയ സര്‍വ്വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെ.

*പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.30 ന്
*ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.20 ന്
*ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്
*തുറവൂര്‍ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാവിലെ 7 ന്
*പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ദിവസവും പുലര്‍ച്ചെ 5.50 ന്
*ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്
*കിളിമാനൂരില്‍ നിന്നും ദിവസവും രാത്രി 8 ന്
*എറണാകുളത്ത് നിന്നും ഡിസംബര്‍ 22 വരെ എല്ലാ ദിവസവും രാവിലെ 9.05 നും രാത്രി 9.30നും
*തൃശ്ശൂരില്‍ നിന്നും ദിവസവും രാത്രി 8.45 ന്.

ഇതുകൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേസ്‌റ്റേഷനുകളില്‍ നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം. Ente KSRTC’ മൊബൈല്‍ ആപ്പ് Google Play Store ലിങ്ക്-https://play.google.com/store/apps/details. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറഇും പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കണ്‍ട്രോള്‍റൂമിലും വിളിക്കാം. മൊബൈല്‍ – 9447071021, ലാന്‍ഡ്ലൈന്‍ – 0471-2463799. 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്ലിലേക്ക് വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ തേടാം. വാട്‌സാപ്പ് – 8129562972.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe