പന്നിയങ്കരയിൽ മൂന്നു വയസ്സുകാരനടക്കം നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു

news image
Jan 26, 2023, 1:26 pm GMT+0000 payyolionline.in

കോഴിക്കോട്: പന്നിയങ്കര ചുള്ളിക്കാട് ജങ്ഷനിൽ നാലു പേർക്ക് തെരുവുനായുടെ കടിയേറ്റു. അംഗൻവാടിയിൽനിന്ന് വരികയായിരുന്ന മൂന്നു വയസ്സുകാരനും മാതാവ് ജുവൈരിയക്കുമാണ് ആദ്യം കടിയേറ്റത്.

ഇവരെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച അബ്ദുൽ ഖയൂം, സുഹ്റ എന്നിവർക്കും കടിയേറ്റു. രാവിലെ 10.15ഓടെയായിരുന്നു സംഭവം. ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe