പന്ത്രണ്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉണ്ണികുളം സ്വദേശി പള്ളിമുക്രിക്കു പതിനഞ്ചു വർഷം കഠിന തടവും പിഴയും

news image
Nov 11, 2022, 12:09 pm GMT+0000 payyolionline.in
കൊയിലാണ്ടി: പന്ത്രണ്ടു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പള്ളിമുക്രി ക്കു പതിനഞ്ചു വർഷം കഠിന തടവും  രണ്ടുലക്ഷത്തി അൻപതിനായിരം രൂപ പിഴയും.
ഉണ്ണികുളം സ്വദേശി  എം എം പറമ്പു, വിളഞ്ഞിപിലാൻ വീട്ടിൽ, വി പി ഉസ്‌താദ്‌ എന്ന അബൂബക്കർ  വി പി  (53) ക്ക്‌ ആണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2019 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്  പ്രതി  മുക്രി ആയി ജോലി ചെയ്തിരുന്ന പള്ളിയിൽ നടക്കുന്ന മതപഠന ക്ലാസ്സിൽ രാത്രി താമസിച്ചു പഠിച്ചിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, കുട്ടി പിന്നീട് സ്ഥാപനത്തിൽ വന്ന ചൈൽഡ് ലൈൻ പ്രവർത്തകരോട് പീഡന വിവരം വെളിപ്പെടുത്തുക ആയിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ കെ ഉണ്ണികൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe