പന്തലായനിയിൽ പെൻഷനേഴ്സ് യൂണിയൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു

news image
Nov 28, 2022, 12:25 pm GMT+0000 payyolionline.in

കൊയിലാണ്ടി: കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പപശാല സംഘടിപ്പിച്ചു. സംസ്ഥാന നിർവ്വാഹക സമിതി സമിതി അംഗം ടി വി ഗിരിജ ഉദ്ഘാടനം ചെയ്തു. സംഘടനാ ചരിത്രം, നവകേരള നിർമ്മിതിയും പെൻഷൻകാരും, മെഡിസെപ്പ്, എന്നീ വിഷയങ്ങളെ അധികരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് ശില്പശാലയിൽ എ വേലായുധൻ പ്രഭാഷണം നടത്തുന്നു.

സംസ്ഥാന സമിതി അംഗങ്ങളായ എ വേലായുധൻ, ടി സുരേന്ദ്രൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, ചേനോത്ത് ഭാസ്കരൻ , പി ബാലഗോപാൽ, ടി വേണുഗോപാൽ, കെ.കെ കൃഷ്ണൻ മാസ്റ്റർ, ഇ കെ ഗോവിന്ദൻ നായർ, എ ഹരിദാസൻ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe