പത്തനംതിട്ട സ്കൂളിൽ ഭക്ഷ്യ വിഷബാധ, 13 കുട്ടികളും അധ്യാപികയും ചികിത്സ തേടി

news image
Jan 8, 2023, 11:46 am GMT+0000 payyolionline.in

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിൽ ആണ് ഭക്ഷ്യ വിഷബാധ. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.

കൊടുമൺ കാരമൽ സ്റ്റോറീസ് ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ നിർദ്ദേശം. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെതാണ് നടപടി. കാരമൽ ഹോട്ടലിൽ നിന്നാണ് സ്കൂളിൽ ബിരിയാണി എത്തിച്ചത്. സ്കൂളിൽ ഭക്ഷണ വിതരണം നടത്താൻ ഹോട്ടലിന് അനുമതി നൽകിയിരുന്നില്ല എന്ന് പ്രിൻസിപ്പൽ പറഞ്ഞു. 50 അധ്യാപകർക്കുള്ള ഭക്ഷണം എത്തിക്കാനുള്ള ഓർഡറാണ് നൽകിയത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടിയെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe