നിയുക്തി തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും

news image
Nov 25, 2022, 3:01 am GMT+0000 payyolionline.in

തിരുവനന്തപുരം: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്നു നടത്തുന്ന തൊഴില്‍ മേളക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും. 26-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ‘നിയുക്തി’ തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

 

 

മൂന്ന് കോപ്പി ബയോഡാറ്റയും കൈയ്യില്‍ കരുതണം. സാങ്കേതിക കാരണങ്ങളാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് മേളയിലെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കുമെന്ന് പ്ലേസ്‌മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ കെ. ഷൈലേഷ്  എന്നിവര്‍ അറിയിച്ചു . ഐ.ടി., വാഹന വിപണനം, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, ഇന്‍ഷുൂറന്‍സ്, മാര്‍ക്കറ്റിംഗ്, വസ്ത്രവ്യാപാരം, ഇവന്റ് മാനേജ്മെന്റ് എന്നീ മേഖലകളിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ തൊഴിലവസരങ്ങളുമായി എത്തുന്നുണ്ട്.

പ്ലസ്ടു, ബിരുദം, ബി.ടെക്, എം.സി.എ., ഐ.ടി.ഐ. മെഷിനിസ്റ്റ്, ഐ.ടി.ഐ. ഫിറ്റര്‍, ഡിപ്ലോമ മെക്കാനിക്, ഡിപ്ലോമ ഓട്ടോമൊബൈല്‍, എം.ബി.എ., ബി.എസ്സി. ഫുഡ് ടെക്നോളജി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍. കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യ സംസ്‌കരണ കമ്പനികളായ പരിസണ്‍സ് , എസ്സെന്‍, ഫ്രഷ് വെ ലഗൂണ്‍, ഐ.ടി. കമ്പനികളായ സൈബ്രൊസിസ്, ഫെബ്നോ ടെക്നോളജീസ്, സ്വീന്‍സ്, സിസോള്‍ തുടങ്ങിയവയും പാദരക്ഷാ കമ്പനിയായ വാക്കറൂ, കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, മൊബൈല്‍ സര്‍വീസിംഗ് മേഖലയിലെ ബ്രിട്ട്കോ & ബ്രിഡ്കോ, മാരുതി, കിയ വാഹന മാര്‍ക്കറ്റിംഗ് കമ്പനികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഫോണ്‍ : 8078428570 , 9388498696.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe