പയ്യോളി: സപ്ലൈക്കോ മുഖേന നൽകുന്ന നിത്യോപയോഗ സാധനങ്ങളുടെ സബ്‌സിഡി വെട്ടിക്കുറച്ചു കൊണ്ട് ക്രമതീതമായി വില വർധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയ എൽ. ഡി. എഫ് സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പയ്യോളി സപ്ലൈക്കോ ലാഭം സ്റ്റോറിന് മുന്നിൽ മഹിളാ കോൺഗ്രസ്സ് പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ കെ.പി. സി.സി മെമ്പർ മoത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം.ടി മോളി അധ്യക്ഷത വഹിച്ചു. കെ.ടി വിനോദൻ പത്മശ്രീ പള്ളിവളപ്പിൽ, മുജേഷ് ശാസ്ത്രി, സനൂപ് കോമത്ത്, രജി സജേഷ്, നിഷ പയ്യന, പുതിയോട്ടിൽ ബിന്ദു, പി.ടി സിന്ധു സതീന്ദ്രൻ, ശാന്ത കുറ്റിയിൽ, പി.എം. അഷറഫ്, രമ ചെറുകുറ്റി, രജിഷ പി.ടി എന്നിവർ സംസാരിച്ചു.