നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല: ആരോപണങ്ങളിൽ ബുധനാഴ്ച മറുപടി പറയുമെന്നു മാത്യു കുഴൽനാടൻ

news image
Aug 15, 2023, 1:07 pm GMT+0000 payyolionline.in

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് ആരോപണങ്ങളിൽ ബുധനാഴ്ച മറുപടി പറയുമെന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മാത്യു പറഞ്ഞു. ചിന്നക്കനാലിൽ തനിക്കു ഭൂമിയും വീടുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മാത്യു കുഴൽനാടനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണു  ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. 2021 മാർച്ച് 18നു രാജകുമാരി സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും 2 പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്.

എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണു പറഞ്ഞത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നു. അപ്പോൾ ഭൂമിയുടെ യഥാർഥ വില ഏഴു കോടിയോളം വരുമെന്നും മോഹനൻ പറഞ്ഞു. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നും മോഹനൻ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണു സിപിഎം ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe