നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപത്തി അഞ്ച് വർഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും

news image
Jan 9, 2023, 10:12 am GMT+0000 payyolionline.in

കൊയിലാണ്ടി: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപത്തി അഞ്ച് വർഷം കഠിന തടവും, നാലു ലക്ഷം രൂപ പിഴയും വിധിച്ചു. ചേമഞ്ചേരി സ്വർണകുളം കോളനി ,തുവക്കോട്ടു പറമ്പിൽ ഗിരീഷ് ( 44) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്ങിൽ നാലു വർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം.

2021 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതി ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ പാട്ടു കേൾക്കാൻ പോവുമായിരുന്ന ബാലികയെ പ്രതി മുട്ടായി നൽകിയതിനു ശേഷം നിരവധി ദിവസങ്ങളിൽ പീഡിപ്പിക്കുക ആയിരുന്നു, ബാലികയെ കുളിപ്പിക്ക ആയിരുന്ന അമ്മയുടെ ശ്രദ്ധയിൽ ബാലികയുടെ ശരീരത്തിലെ പരിക്ക് ശ്രേദ്ധയിൽ പെടുകയും ഡോക്ടറെ കാണിക്കുകയും, അതിനു ശേഷം അമ്മയോട് ബാലിക പീഡന വിവരം പറയുകയും ആയിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ എൻ സുനിൽകുമാർ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe