നടുവത്തൂരിൽ എം എസ് ഡബ്ലിയു ത്രിദിന പങ്കാളിത്ത ഗ്രാമ മൂല്യനിർണയ പരിപാടി നടത്തി

news image
Jan 21, 2023, 12:42 pm GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്ര  ചാലിക്കരയിൽ പ്രവർത്തിച്ചുവരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജണൽ സെന്ററിലെ രണ്ടാം വർഷ സാമൂഹിക പ്രവർത്തകവിഭാഗം എം എസ്ഡബ്ലിയു വിദ്യാർഥികൾ ത്രിദിന പങ്കാളിത്ത ഗ്രാമീണ മൂല്യനിർണയ പരിപാടി നടുവത്തൂർ സ്കൗട്ട് ആൻഡ് ഗൈഡ് സെൻററിൽ നടത്തി.

പരിപാടി കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ എം സുനിൽ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിനൽ സെന്റർ അഡ്മിനിസ്ട്രേറ്റർ  രാജേഷ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ഡോ. പി സുരേഷ് ഗയ മുഖ്യസഭാഷണം നടത്തി .പങ്കാളിത്ത ഗ്രാമീണ മൂല്യനിർണയ പരിപാടിയിലൂടെ കണ്ടെത്തിയ വികസന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും പഞ്ചായത്തിൻറെ പദ്ധതി രൂപീകരണത്തിനായി കൈമാറി. ഈ പരിപാടിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയണൽ സെൻറർ സോഷ്യൽ വർക്ക് അസോസിയേഷൻ സെക്രട്ടറി ഷെജിത്ത് വിദ്യാർത്ഥി പ്രതിനിധികളായ രേഷ്മ , ദൃുപദ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe