ദേശീയപാത: മൂടാടിയിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

news image
Dec 23, 2022, 4:38 pm GMT+0000 payyolionline.in

നന്തി ബസാർ: നേഷണൽ ഹൈവേ വികസനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധങ്ങളായ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ എൻ എച്ച് എ ഐ അധികൃതർ സ്ഥലപരിശോധന നടത്തി. ഗോപാലപുരം മുതൽ നന്തി 20-ാം മൈൽ വരെയുള്ള ഭാഗങ്ങളാണ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളോടൊപ്പം സന്ദർശിച്ചത്. ഗോഖലെ സ്കൂൾ പരിസരത്ത് പഞ്ചായത്ത് റോഡ് തടയപ്പെടുന്ന പ്രശ്‌നത്തിന് ഇവിടെ സർവീസ് റോഡ് ഇല്ലാത്ത ഭാഗം നിർദിഷ്ട ഹൈവേയിൽ പ്രവേശനം സാധ്യമാക്കി പരിഹാരം പ്ളാനിൽ നിർദേശിച്ചതായി അറിയിച്ചു. ഗോഖലെ സ്കൂളിനടുത്തുള്ള കുന്ന് നെടുകെ ഛേദിച്ചതിനാൽ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാൻ ഫുട് ഓവർ ബ്രിഡ്ജ് നിർദേശിക്കും, ചാലി ഭാഗത്ത് വെള്ളക്കെട്ട് പരിഹരിക്കാൻ രണ്ട് കൾ വെർട്ടുകൾ നിർമ്മിക്കും, മൂടാടി ഹിൽ ബസാർ റോഡിൽ അണ്ടർ പാസ് അനുവദിച്ചു.

ഇരുപതാം മൈലിൽ അടിപ്പാത വേണമെന്ന നിവേദനം ഉദ്യോഗസ്ഥർക്ക് കൺവീനർ നൽകുന്നു

എസ്റ്റി മേറ്റ് ഉടൻ തയാറാക്കി നിർമാണ കമ്പിനിക്ക് കൈമാറും പുറക്കൽ ഭാഗത്ത് രണ്ട് വലിയ കൾവർട്ടുകൾ നിർമ്മിക്കും, പുറക്കൽ വീമംഗലം റോഡ് കട്ടായത് പരിഹരിക്കാൻ 100 മീറ്റ റോളം സ്ഥലം വിട്ട് കിട്ടിയാൽ 3 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നത് പരിഗണിക്കും, നന്തി ആശാനികേതനിലേക്ക് സൗകര്യം സാധ്യമാക്കാൻ വേണ്ട ശ്രമം നടത്തുമെന്നും അറിയിച്ചു. നന്തി കെൽട്രോൺ റോഡ് നന്തി പള്ളിക്കര എന്നി റോഡുകളിലെ സഞ്ചാരം സുഗമമാക്കാനാവശ്യമായ നടപടി യുണ്ടാവുമെന്നും എൻ എച്ച് എ ഐ അധികൃതർ അറിയിച്ചു. ഇരുപതാം മൈലിൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടുന്നത് ഒഴിവാക്കാൻ ഫൂട് ഓവർ ബ്രിഡ്ജ് എന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കും . കഴിഞ്ഞ ദിവസം എം.എൽ.എ യുടെ സാന്നിധ്യത്തിൽ കലക്ടറുടെ ചേമ്പറിൽ നടന്ന ഗ്രാമപഞ്ചായ ത്ത് പ്രസിഡൻ്റുമാരുടെ യോഗത്തിൽ മൂടാടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ വിശദമായി അവതരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് എൻ.എ ച്ച് എ.ഐ അധികൃതർ സ്ഥലം സന്ദർശിക്കാൻ വന്നത്. സർവ്വീസ് റോഡ് രണ്ട് ഭാഗത്തും വ്യത്യസ്ത അളവിലായത് പ്രവർത്തകർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. ഇരുപതാം മൈലിലെ വെള്ളക്കെട്ട് പരിഹരിക്കുവാൻ ഗ്രാമ പഞ്ചായത്ത് ഡ്രൈനേജ് നിർമ്മിക്കണമെന്ന് ആവശ്യമുയർന്നു. എച്ച് എ.ഐ എൻജിനിയർമാരായ രാംപാൽ രാജേന്ദ്ര എന്നിവരും,പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ വൈസ് പ്രസിഡൻറ് ഷിജ പട്ടേരി ,മെമ്പർമാരായ എം.കെ. മോഹനൻ, അഡ്വ: ഷഹീർ ,പപ്പൻ മൂടാടി ,എ.വി.ഹുസ്ന, ടി.എം. രജുല, ബ്ളോക് മെമ്പർമാരായ കെ.ജിവാനന്ദൻ , സുഹ്റ ഖാദർ എന്നിവരും പൊതു പ്രവർത്തകരും പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe