തോടന്നൂർ മഹാദേവക്ഷേത്രം: നടപ്പന്തൽ പ്രവർത്തി ഉദ്ഘാടനം ചെയ്തു

news image
Oct 7, 2022, 8:48 am GMT+0000 payyolionline.in

വടകര: തോടന്നൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നടപ്പന്തലിന്റെ പ്രവർത്തി ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി പി.മാധവക്കുറുപ്പ് നിർവ്വഹിച്ചു. ക്ഷേത്രം ശാന്തി കോയി മഠം ഇല്ലം ജയൻ നമ്പൂതിരി ഭൂമിപൂജ നടത്തി. വികസനക്കമ്മിറ്റി ചെയർമാൻ സി.എം.സതീശന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുനിയേൽ അച്ച്യുതൻ നായർ, പി.എം.വിശ്വനാഥൻ, ആർ.പി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വികസനക്കമ്മിറ്റി കൺവീനർ പി.കെ.സുഭാഷ് സ്വാഗതവും വൈസ് ചെയർമാൻ അഡ്വക്കറ്റ് പി.പി.സുനിൽകുമാർ നന്ദിയും പറഞ്ഞു. ജോലിയിൽ നിന്നും വിരമിച്ച ക്ഷേത്രം ഓഫീസ് സെക്രട്ടരി രാജേഷിന് യാത്ര അയപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe