തെരഞ്ഞെടുപ്പ് ഓഫറുമായി സപ്ലൈകോ; പഞ്ചസാര ഇപ്പോഴും ഇല്ല

news image
Mar 14, 2024, 9:54 am GMT+0000 payyolionline.in

കാ​സ​ർ​കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ ഏ​റെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും മാ​വേ​ലി സ്റ്റോ​റു​ക​ളി​ലും ഓ​ഫ​റു​ക​ളു​മാ​യി സ​ർ​ക്കാ​ർ. മാ​ർ​ച്ച് 11ന് ​ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം മാ​ർ​ച്ച് 12 മു​ത​ൽ ഏ​പ്രി​ൽ 13 വ​രെ​യാ​ണ് വി​ല​ക്കി​ഴി​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ചൂ​ടു​പി​ടി​ച്ച കാ​ല​ത്ത് സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണം ത​ണു​പ്പി​ക്കാ​നാ​ണ് സ​പ്ലൈ​കോ​യു​ടെ തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. 19 ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ളും 20 ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും ഓ​ഫ​റു​ക​ളി​ൽ​പെ​ടും.

പ​ദ്ധ​തി​ക്ക് പ​ര​മാ​വ​ധി പ്ര​ചാ​ര​ണം ന​ൽ​ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഉ​ദ്ഘാ​ട​നം ന​ട​ത്തി​വേ​ണം തു​ട​ങ്ങാ​ൻ. അ​രി കെ-​റൈ​സ് എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത സ​ഞ്ചി​യി​ൽ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം. 13 രൂ​പ​യാ​ണ് സ​ഞ്ചി​വി​ല. വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ല​യും പൊ​തു​വി​പ​ണി​യി​ലെ വി​ല​യും എ​ന്ന ക്ര​മ​ത്തി​ൽ.

ഉ​ഴു​ന്ന് ബാ​ൾ -127.06(147.21), തു​വ​ര​പ്പ​രി​പ്പ് -147(169.57), മു​ള​ക് -232(249.29), ക​ടു​ക്-70(126.40), ഉ​ലു​വ -90(134.30), ഗ്രീ​ൻ​പീ​സ് -99.76(110), വെ​ള്ള​ക്ക​ട​ല -155.40(185), പി​രി​യ​ൻ മു​ള​ക് -217(399), മ​സൂ​ർ ദാ​ൽ മ​ഞ്ഞ -136, മ​സൂ​ർ ദാ​ൽ ഓ​റ​ഞ്ച് -92.40(118.07), മു​തി​ര -89.26(104), ഉ​ഴു​ന്ന് ബാ​ൾ പ്രീ​മി​യം -137.56(157.50), പെ​രി​ഞ്ചീ​ര​കം -210(316.08) ബ്ലാ​ക്ക് തു​വ​ര -137 എ​ന്നി​വ​യാ​ണ് ഇ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ. ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ മു​ള​ക് പൊ​ടി -24(33), സാ​മ്പാ​ർ പൊ​ടി -34(47), ചി​ക്ക​ൻ മ​സാ​ല -35(49), മ​ല്ലി​പ്പൊ​ടി -14.50(20), മ​ഞ്ഞ​ൾ പൊ​ടി -18(25), ബ്രൈ​റ്റ് വാ​ഷി​ങ് സോ​പ്പ് -24(33). അ​തേ​സ​മ​യം പ​ഞ്ച​സാ​ര, വെ​ല്ലം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഓ​ണ​ത്തി​നു​ശേ​ഷം മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. മി​ല്ലു​ക​ൾ​ക്ക് ​സ​പ്ലൈ​കോ 700 കോ​ടി ന​ൽ​കാ​നു​ണ്ട്.

ഇ​ത് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മി​ല്ലു​ക​ൾ സ​പ്ലൈ​കോ​ക്ക് സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്നി​ല്ല. അ​ര ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ​യാ​ണ് സ​ബ്സി​ഡി​യി​ൽ ന​ൽ​കു​ന്ന​ത്.

55 രൂ​പ​യാ​ണ് വി​ല. പൊ​തു മാ​ർ​ക്ക​റ്റി​ൽ 75 രൂ​പ​യു​ണ്ട്. ഒ​രു ലി​റ്റ​ർ എ​ണ്ണ വാ​ങ്ങു​മ്പോ​ൾ പൊ​തു​മാ​ർ​ക്ക​റ്റി​ൽ നി​ന്നും വ​ലി​യ വ്യ​ത്യാ​സ​മി​ല്ല. ഹോ​ർ​ലി​ക്സ്, ബൂ​സ്റ്റ്, മി​ൽ​മ നെ​യ്യ് എ​ന്നി​വ​യും അ​ല​ക്ക് ലോ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും ഓ​ഫ​റി​ൽ ന​ൽ​കു​ന്നു​ണ്ട്. കെ-​റൈ​സ് വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടി​ല്ല. ഭാ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe