തൃക്കോട്ടൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂൾ പ്രീപ്രൈമറി നവീകരണ പ്രവൃത്തി ഉദ്ഘാടനം

news image
Feb 1, 2023, 11:28 am GMT+0000 payyolionline.in

തിക്കോടി :   തൃക്കോട്ടൂർ വെസ്റ്റ് ഗവ.എൽ.പി സ്കൂൾ പ്രീപ്രൈമറി നവീകരണത്തിനായി സമഗ്രശിക്ഷ കേരളയിൽ നിന്നും അനുവദിക്കപ്പെട്ട 11 ലക്ഷം രൂപയുടെ പ്രവൃത്തി ഉദ്ഘാടനം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീലസമദ് നിർവ്വഹിച്ചു.

 

വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യാണ്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേയ്സൺ കെ.പി ഷക്കീല  ,മെംബർ മാരായ പി.ടി സുവീഷ്, എം.കെ.  സിനിജ മേലടി ബി.പി.സി അനുരാജ് വരിക്കാലിൽ, ട്രെയ്നർമാരായ കെ സുനിൽ കുമാർ, അനീഷ് പി എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനദ്ധ്യാപിക റോഷ്നി ടീച്ചർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പ്രജീഷ് നല്ലോളി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe