തുറയൂർ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കണം: എസ് ടി യു കൺവെൻഷൻ

news image
Jan 24, 2023, 12:51 pm GMT+0000 payyolionline.in

തുറയൂർ:തുറയൂർ പഞ്ചായത്തിലെ മുഴുവൻ റോഡുകളും അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നും, മൂന്ന് മാസങ്ങൾക്ക് പ്രവൃത്തി ആരംഭിച്ച തുറയൂർ-കീഴരിയൂർ ബണ്ട് റോഡ് എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കണമെന്നും എസ്. ടി. യു പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് എസ്.ടി.യു നേതൃത്വം നൽകുമെന്ന് കൺവെൻഷൻ മുന്നറിയിപ്പ് നൽകി.

തുറയൂർ പഞ്ചായത്ത് എസ്. ടി. യു കൺവെൻഷൻ സി.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

തിങ്കളാഴ്ച ഓട്ടോ തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സൂചന പണിമുടക്കിൽ പങ്കെടുത്ത എസ്.ടി.യു നേതാക്കളെയും പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയ സി.ഐ.ടി.യു ,സി.പി.എം നിലപാടിൽ കൺവെൻഷൻ ശക്തമായി പ്രതിഷേധിച്ചു.പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന.സെക്രട്ടറി സി.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. തെനങ്കാലിൽ അബ്ദുറഹിമാൻ അധ്യക്ഷനായി. എസ്.ടി.യു മണ്ഡലം പ്രസിഡൻ്റ് പി .കെ റഹിം, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലൂർ, ടി റസാഖ്, കെ.വി മുനീർ, പി ടി.കെ ബഷീർ, കെ.കുഞ്ഞിരാമൻ, എ.കെ.അഷറഫ്, എസ്.കെ.റാസിഖ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe