തുറയൂരിൽ കനത്ത മഴയിൽ മത്സ്യ കൃഷി ഫാം തകർന്നു

news image
Jul 6, 2023, 10:58 am GMT+0000 payyolionline.in

തുറയൂർ: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും പയ്യോളി അങ്ങാടി താഹിറ മുണ്ടിയത്തിന്റെ ഉടമസ്ഥതയിലുള്ള ബയോഫ്ലോക് മത്സ്യ കൃഷി ഫാം തകർന്നു. കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പി എം എം എസ് വൈ പദ്ധതി പ്രകാരം 7.5 ലക്ഷം രൂപ മുതൽ മുടക്കിൽ പണിത കൃഷിയിടം ആണ് തകർന്നത്.

ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ട്ടമാണ് കണക്കാക്കുന്നത്. മേൽക്കൂര, ജനറേറ്റർ, എയറേറ്റർ, സിസിടിവി തുടങ്ങിയക്ക് ആണ് നാശ നഷ്ട്ടം സംഭവിച്ചത്. മേൽക്കൂര തകർന്ന് മഴ വെള്ളം വീണതിനാൽ ഫാമിലെ മത്സ്യ കുഞ്ഞുങ്ങൾ പൂർണമായും ചത്തു പോകുകയും അത് മൂലം കനത്ത സമ്പത്തിക നഷ്ട്ടമാണ് ഉണ്ടായത്.

എത്രയും പെട്ടന്ന് വേണ്ട ഇടപെടലുകൾ നടത്തി അടിയന്തര സമ്പത്തിക സഹായം അനുവദിക്കണമെന്ന് സ്ഥലം സന്ദർശിച്ച തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ്, വാർഡ് മെമ്പർമാരായ കുറ്റിയിൽ അബ്ദുറസാഖ്‌, ദിപിന ടി പി, സബിൻ രാജ്, പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe