തുറയൂരിൽ സൗജന്യ നേത്ര ദന്ത പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

news image
Jan 30, 2023, 5:03 pm GMT+0000 payyolionline.in

തുറയൂർ:  മുസ്ലിം യൂത്ത്ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയും മെട്രോ ഹെൽത്ത് കെയർ ദന്താശുപത്രി, വിഷൻ ട്രസ്റ്റ് പേരാമ്പ്ര ,സി.എം. മെഡിക്കൽസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ദന്ത പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉൽഘാടനം മുസ്ലിം ലീഗ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുൽ അസീസ് മാസ്റ്റർ നിർവഹിച്ചു.സി.എ. നൗഷാദ് മാസ്റ്റർ, സി.കെ.അസീസ്,മുനീർ കുളങ്ങര,അബ്ദുറഹിമാൻ.പി.ടി,മുഹമ്മദലി.പി,മൊയ്‌തീൻ.എം.പി, റംഷീദ്‌.എം.ടി, മുഫീദ്, ഷാഫി,ഷാമിൽ കല്ലിട,ഷരീഫ എം.പി,ഷംസീന, ആയിഷ,സുബൈദ, ഹാജറ.പി,മൈമൂന തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ സി.കെ.മുസ്തഫ സ്വാഗതവും ഫൈസൽ.പി.ടി അധ്യക്ഷനും അസ്‌ലം കാവിൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe