തിരൂരങ്ങാടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം

news image
Sep 13, 2022, 7:05 am GMT+0000 payyolionline.in

മലപ്പുറം: തിരൂരങ്ങാടി വെളിമുക്കിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽരണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുള്ള കോയ തങ്ങൾ(കുഞ്ഞിമോൻ -43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അധ്യാപകനാണ് തങ്ങൾ. നാട്ടിൽ വന്നു തിരിച്ചു പോകുന്നതിനിടെയാണ് അപകടം.

ബൈക്കും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ മറികടന്നു വന്ന പിക്കപ്പ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് ലോറി ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe