തിരുവനന്തപുരത്ത് ക്യാന്‍റീനിലെ തക്കാളിക്കറിയിൽ ചത്ത അട്ടയുടെ അവശിഷ്ടം, പരാതി

news image
Sep 20, 2022, 11:56 am GMT+0000 payyolionline.in

തിരുവനന്തപുരം: പുലയനാര്‍കോട്ടയിൽ തക്കാളിക്കറിയിൽ നിന്ന് ചത്ത അട്ടയുടെ അവശിഷ്ടം കിട്ടിയെന്ന് പരാതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ ക്യാന്‍റീൻ ഭക്ഷണത്തിൽ നിന്നാണ് അട്ടക്കഷ്ണം കിട്ടിയത്.

പള്ളിത്തറ നെഹ്റു ജങ്ഷനിലെ ഉദയകുമാര്‍ കഴിച്ച ഭക്ഷണത്തിൽ നിന്നാണ് അട്ടയുടെ അവശിഷ്ടം കിട്ടിയത്. കുറച്ച് കറിയും ചപ്പാത്തിയും കഴിച്ച ശേഷമാണ് അട്ടയുടെ അവശിഷ്ടം ശ്രദ്ധയിൽപ്പെട്ടത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഉദയകുമാര്‍ പരാതി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe