തിക്കോടി ബിജെപി കമ്മറ്റിക്കെതിരായ നടപടി; മണ്ഡലം വൈസ് പ്രസിഡണ്ട് രാജിവച്ചു

news image
Jan 7, 2023, 10:51 am GMT+0000 payyolionline.in

പയ്യോളി: ബിജെപി തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ട ജില്ലാ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പയ്യോളി മണ്ഡലം വൈസ് പ്രസിഡണ്ട് രാജിവെച്ചു. മുതിർന്ന നേതാവ് പിലാച്ചേരി വിശ്വനാഥനാണ് മണ്ഡലം വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് മണ്ഡലം പ്രസിഡെന്‍റിന് കൈമാറിയത്. ഇതോടെ ബിജെപി തിക്കോടി പഞ്ചായത്ത് കമ്മറ്റി പിരിച്ചുവിട്ട നടപടി കൂടുതല്‍ വിവാദമായി.

പിലാച്ചേരി വിശ്വനാഥന്‍

സംസ്ഥാന – ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശങ്ങളും കീഴ് വഴക്കങ്ങളും ലംഘിക്കുന്നതായും പാർട്ടി ഫണ്ട് പിരിവുമായി സഹകരിക്കാത്തതുമാണ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായി ചൂണ്ടിക്കാണിച്ച് ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ കഴിഞ്ഞദിവസം പയ്യോളി മണ്ഡലം പ്രസിഡന്‍റ് എ.കെ. ബൈജുവിന് നൽകിയ കത്തിൽ പറയുന്നത്. എന്നാൽ സീരിയൽ നമ്പർ രേഖപ്പെടുത്താത്ത റെസിപ്റ്റ് ബുക്ക് വഴി പിരിവെടുത്താൽ അത് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്ന് ജില്ലാ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചതാണെന്നും ഇപ്പോഴത്തെ പിരിച്ചുവിടൽ നടപടിയെ അംഗീകരിക്കാൻ സാധിക്കല്ലെന്നുമാണ് തിക്കോടിയിലെ നേതാക്കളുടെ നിലപാട്. ഇതിന്റെ തുടർച്ചയായാണ് ഇന്ന് മണ്ഡലം വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe